KeralaNEWS

ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കി

തിരുവനന്തപുരം: മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ലതികയെ പുറത്താക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായിരുന്ന ലതികാ സുഭാഷ് തല മുണ്ഡനംചെയ്ത് പ്രതിഷേധിക്കുകയും ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല.

പാര്‍ട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളെ പട്ടികയില്‍ തഴഞ്ഞുവെന്ന് ആരോപിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ലതിക മാധ്യമങ്ങളെ കണ്ടത്.

തല മുണ്ഡനം ചെയ്താണ് അവര്‍ വൈകാരിക പ്രതിഷേധം പങ്കുവച്ചത്.
വളരെ കുറച്ച് വനിതകള്‍ മാത്രമാണ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുളളത്. 14 വനിതകളെങ്കിലും സ്ഥാനം പിടിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതൊന്നും ഉണ്ടായില്ല. കെ.എസ്.യുവിനും യൂത്ത് കോണ്‍ഗ്രസിനും പ്രാതിനിധ്യം നല്‍കിയപ്പോള്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷക്ക് സീറ്റ് നല്‍കാന്‍ നേതൃത്വത്തിന് സാധിച്ചില്ലേ എന്നാണ് ലതികയുടെ ചോദ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker