
2007 മാര്‍ച്ച് 14 ന് നന്ദിഗ്രാമില്‍ നടന്ന വെടിവയ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് മമത ബാനര്‍ജി. പോലീസായി വസ്ത്രം ധരിച്ച ആളുകള്‍ക്ക് അന്നത്തെ ടിഎംസി നേതാക്കളായ സിസിര്‍, സുവേന്ദു അധികാരി എന്നിവരുടെ അനുമതിയില്ലാതെ നന്ദിഗ്രാമിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലായിരുന്നുവെന്നും മമത് പറയുന്നു.
ഇപ്പോഴിതാ ഈ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഞായറാഴ്ചയാണ് നന്ദിഗ്രാം വെടിവയ്പ്പുമായി അധികാരി കുടുംബത്തെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന മമത നടത്തിയത്.
ചൊവ്വാഴ്ചയാണ് ബംഗാളില്‍ നന്ദിഗ്രാം അടക്കമുള്ള മണ്ഡലങ്ങളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ്. നേരത്തെ മമതയുടെ തൃണമൂലില്‍ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെയാണ് സുവേന്ദു അധികാരിയോട് മത്സരിക്കാന്‍ മമത നന്ദിഗ്രാമില്‍ എത്തിയത്.