IndiaNEWS

ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്കില്‍ വര്‍ധന

ഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതാണ് നിരക്ക് വര്‍ധനവിന് കാരണം. ഇതുമൂലം ആഭ്യന്തര യാത്രാക്കാര്‍ക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 879 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.

കോവിഡ് അന്താരാഷ്ട്ര വിമാന സര്‍വീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമാനയാത്ര സുരക്ഷ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സാണ് വിമാന യാത്ര, എയര്‍പോര്‍ട്ട് സുരക്ഷ എന്നീ കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്.

അതേസമയം, രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥര്‍, ഡ്യൂട്ടിയിലുള്ള എയര്‍ലൈന്‍ ജോലിക്കാര്‍, യു.എന്‍ സമാധാന സേനയുടെ ഭാഗമായി യാത്രചെയ്യുന്നവര്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker