LIFEMovie

ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല; വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് കലാഭവന്‍ ഷാജോണ്‍

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോഷ്യല്‍ മീഡിയകളില്‍ പ്രചരണ പോസറ്ററുകളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ വിശ്വസ്യയോഗ്യമെന്ന് തോന്നാവുന്ന വ്യാജപോസ്റ്റുകളും വരാറുണ്ട്. അത് അറിഞ്ഞോ അറിയാതെയോ ഷെയര്‍ ചെയ്ത് പോകാറുമുണ്ട്. അത്തരത്തില്‍ തന്റെ പേരില്‍ വന്ന ഒരു വ്യാജ പോസ്റ്റിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന വ്യാജപോസ്റ്റിനെതിരെയാണ് താരം പ്രതികരിച്ചത്. ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല, ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജവാര്‍ത്തകള്‍ ആരും വിശ്വസിക്കരുത്. കലാഭവന്‍ ഷാജോണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കൊച്ചിയിലെ കലാഭവനില്‍ മിമിക്രി കലാകാരനായി കലാജീവിതം ആരംഭിച്ച വ്യക്തിയാണ് കലാഭവന്‍ ഷാജോണ്‍. അതിനു ശേഷം ധാരാളം മലയാളചലച്ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളികളുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന കഥാപാത്രമായത് 2013ലെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ സഹദേവന്‍ പോലീസായിരുന്നു.

പതിവു കോമഡി വേഷത്തിനു പകരം ഗൗരവക്കാരനായ, നെഗറ്റീവ് സ്പര്‍ശമുള്ള ക്യാരക്റ്റര്‍ വേഷമായിരുന്നു ദൃശ്യത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന്‍. ആ വര്‍ഷത്തെ കേരള സംസ്ഥാന ഫിലിം അവാര്‍ഡില്‍ സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡ് ഷാജോണ്‍ കരസ്ഥമാക്കി. 2014ല്‍ പുറത്തിറങ്ങുന്ന ‘ഞങ്ങളുടെ വീട്ടിലെ അതിഥികള്‍’ എന്ന ചിത്രത്തിലൂടെ ഷാജോണ്‍ ആദ്യമായി ചലചിത്ര പിന്നണി ഗായകനും കൂടിയാകുന്നു. ഭാര്യ: ഡിനി, മക്കള്‍: ഹന്ന, യോഹന്‍.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker