
പറവൂര്‍: വൃദ്ധദമ്പതികള്‍ വീടിനുളളില്‍ തൂങ്ങിമരിച്ചനിലയില്‍. പറയകാട് കടവത്ത് മുരുകന് (72), ഭാര്യ രമ (62) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീടിന്റെ ഒന്നാംനിലയിലായിരുന്ന മകന് ശിബിയുടെ ഭാര്യ അരുണ താഴേയ്ക്ക് വന്നപ്പോഴാണ് മുരുകനെ അടുക്കളയിലും രമയെ കിടപ്പുമുറിയിലുമായി തൂങ്ങിയനിലയില്‍ കണ്ടത്.
അതേസമയം, മരണകാരണം കുടുംബപ്രശ്നങ്ങളാണെന്ന് തെളിയിക്കുന്ന കത്ത് പൊലീസിന് ലഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.