ബി.ജെ.പി ഏകീകൃത സിവില്‍ കോഡും ജനസംഖ്യാനിയന്ത്രണവും നടപ്പാക്കും: സുരേഷ് ഗോപി

അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാനിയന്ത്രണവും നടപ്പാക്കുമെന്ന് ബിജെപി എംപിയും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. മാത്രമല്ല രാജ്യസ്നേഹികള്‍ക്ക് ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിട്ടേര്‍ത്തു.വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. ജനസഖ്യ നിയന്ത്രണത്തിന് നടപടിയുണ്ടാകും. രാജ്യത്തോട് സ്നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാനാകില്ല. ലൗ ജിഹാദ്, ശബരിമല വിഷയങ്ങളിലുള്ള ഏതൊരു ഇടപെടലും നിയമത്തിന്റെ വഴിയിലൂടെയാകും -സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആത്മാര്‍ഥതയോടെ ഭരണം നടത്തുമെന്നും മുഖ്യമന്ത്രി ആരാണെന്ന് പറയാന്‍ സാധിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.