KeralaNEWS

ഗര്‍ഭിണിയുമായി പോയ വാഹനത്തിന് നേരെ ബിജെപിക്കാരുടെ ആക്രമണം; ഗർഭിണിക്ക് പരിക്ക്

കണ്ണൂരില്‍ ഗര്‍ഭിണിയുമായി പോയ വാഹനത്തിന് നേരെ ബിജെപിക്കാരുടെ ആക്രമണം. പരിക്കേറ്റ നാസില എന്ന യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് ഇതിനകം പത്തോളം പേരെ കണ്ടെത്തി ചിലരെ ചോദ്യം ചെയ്തും തുടങ്ങിയതായാണ് വിവരം.

പയ്യന്നൂരിലെ എടാട്ട് തിങ്കളാഴ്ചയായിരുന്നു സംഭവം. ഗര്‍ഭിണിയായ നാസിലയെ പയ്യന്നൂര്‍ ആശുപത്രിയിലേക്ക് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍
ബിജെപി കല്യാശ്ശേരി മണ്ഡലം റോഡ് ഷോയിലൂടെ വാഹനം കടന്നുപോയെന്ന് പറഞ്ഞ് ബിജെപിക്കാര്‍ വാഹനം തടഞ്ഞ് തല്ലിതകര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇടപെട്ട് വാഹനം ആശുപത്രിയില്‍ എത്തിക്കാനുളള സാഹചര്യം ഒരുക്കിക്കൊടുത്തു. പോലീസ് എത്തി ആളുകളെ പിരിച്ചു വിട്ടു. വാഹനം തടഞ്ഞ് സ്ത്രീകളടക്കമുള്ള ആളുകളെ കയ്യേറ്റം ചെയ്തതിന് പോലീസ് കേസെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker