KeralaNEWS

രാഹുലിനെതിരായ വിവാദ പരാമര്‍ശം; ജോയ്‌സിനെ അറസ്റ്റ് ചെയ്യണം: ചെന്നിത്തല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം ഉന്നയിച്ച ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ജോയ്‌സ് ജോര്‍ജ് നടത്തിയത് അങ്ങേയറ്റം മോശമായ പരാമര്‍ശമാണെന്നും. രാഹുല്‍ ഗാന്ധിയുടെ പരിപാടികളിലെ ആള്‍ക്കൂട്ടം കണ്ട് വിറളി പൂണ്ടാണ് ജോയ്‌സ് ഈ പരാമര്‍ശം ഉന്നയിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. അതിനാല്‍ ജോയ്‌സിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

‘രാഹുല്‍ ഗാന്ധിയുടെ പര്യടന പരിപാടികളില്‍ ലക്ഷണക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നത് കണ്ട് വിറളി പൂണ്ടിയിരിക്കുകയാണ് സിപിഎം. അതുകൊണ്ടാണ് ജോയ്സ് ജോര്‍ജിനെപ്പോലൊരു മുന്‍ എംപി ഇത്തരം തരംതാണ പ്രസംഗം നടത്തിയത്. ഒരിക്കലും ഇതംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് അദ്ദേഹത്തിന്റെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണം. രാഹുല്‍ ഗാന്ധിയെപ്പോലൊരു ദേശീയ നേതാവിനെതിരേ വളരെ അപമാനകരമായ രീതിയില്‍ അദ്ദേഹം സംസാരിച്ചു’. ചെന്നിത്തല പറഞ്ഞു.

തിങ്കളാഴ്ച ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെ ഇരട്ടയാറില്‍ നടന്ന പരിപാടിക്കിടെയാണ് രോഹുല്‍ ഗാന്ധിക്കെതിരെ ജോയ്‌സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം.’പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും’. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നും ജോയ്‌സ് പറഞ്ഞു.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker