LIFEMovie

കന്നഡയില്‍ അരങ്ങേറ്റം കുറിക്കാന്‍ പ്രിയ വാര്യര്‍; ”വിഷ്ണുപ്രിയ” ട്രെയിലര്‍ പുറത്ത്‌

മലയാളത്തിന്റെ പ്രിയ നടി പ്രിയ വാര്യറിന്റെ കന്നഡ അരങ്ങേറ്റ ചിത്രം വിഷ്ണുപ്രിയയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രേയസ് മഞ്ജുവാണ് നായകന്‍. നിര്‍മ്മാതാവ് കെ.മഞ്ജുവിന്റെ മകനാണ് ശ്രേയസ്.

ചിക്മംഗളൂരു, ബേലൂര്‍, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. തൊണ്ണൂറുകളിലെ കോളേജ് കാലഘട്ടമൊക്കെ വരുന്ന കഥയാണ് ചിത്രം പറയുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

കെ മഞ്ജു സിനിമാസിന്റെ ബാനറില്‍ ഷബീര്‍ പത്താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിനോദ് ഭാരതിയാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സുരേഷ് യു.ആര്‍.എസ് നിര്‍വഹിക്കുന്നു. കെ.ജി.എഫിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധേയനായ വിക്രം മോര്‍, ജോളി ബാസ്റ്റിന്‍ എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകര്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker