KeralaNEWS

രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണം; വിവാദ പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്‌

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്‌സ് പറഞ്ഞു.ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജോയ്സ്. തിങ്കളാഴ്ച ഇരട്ടയാറില്‍ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

‘പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും’. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നും ജോയ്സ് പറഞ്ഞു. അതേസമയം, അശ്ലീല മനസ്സിന്റെ ഉടമയായ ഒരു മ്ലേച്ഛനാണ് താന്‍ എന്നു കൂടി ജോയ്സ് തെളിയിച്ചിരിക്കുകയാണെന്നും അവനവന്റെ സ്വാഭാവമാണ് മറ്റുള്ളവര്‍ക്കെന്ന് ജോയ്സ് തെറ്റിദ്ധരിച്ചതാകുമെന്നും ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയെ ഈയൊരു പദപ്രയോഗത്തിലൂടെ വിമര്‍ശിക്കാന്‍ ജോയ്സിന് എന്താണ് യോഗ്യത.എം.എം. മണി മുന്‍പും ഇതുപോലെയൊക്കെയുള്ള പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എം.എം. മണിയെ സുഖിപ്പിക്കലാണ് ജോയ്സ് ജോര്‍ജിന്റെ ഇടുക്കിയിലെ രാഷ്ട്രീയമെന്നും ജോയ്സ് ജോര്‍ജിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker