Business
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 33,080 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ചൊവ്വാഴ്ച പവന് 280 രൂപ കുറഞ്ഞ് 33,080 രൂപയിലും ഗ്രാമിന് 4135 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 11 മാസത്തെ താഴ്ന്ന നിലവാരമാണിത്. ഇതോടെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണത്തിന് 9000 രൂപയോളമാണ് കുറവുണ്ടയത്.
അതേസമയം, തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയിലും ഗ്രാമിന് 4170 രൂപയിലുമായിരുന്നു വ്യാപാരം.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,704.90 ഡോളറിലേയ്ക്ക് താഴ്ന്നു. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ട്രഷറി ആദായം ഉയര്‍ന്നതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. മാത്രമല്ല രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 0.4ശതമാനംകുറഞ്ഞ് 44,538 രൂപയിലുമെത്തി.