IndiaNEWS

ഖത്തറില്‍ മധുവിധു, ഒടുവില്‍ ബന്ധു ചതിച്ചു; ലഹരിക്കേസിൽ ജയിലിലായ ദമ്പതികൾക്ക് മോചനം

മധുവിധുവിന് അയച്ച് ബന്ധുചതിച്ച കേസില്‍ ഖത്തര്‍ ജയിലില്‍ കഴിഞ്ഞ ദമ്പതികള്‍ക്ക് മോചനം. മുംബൈ സ്വദേശികളായ മുഹമ്മദ് ഷെറീഖും ഭാര്യ ഒനിബയുമാണ് ലഹരിമരുന്ന് കേസില്‍ തടവില്‍ കഴിഞ്ഞത്. ഒന്നരവര്‍ഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനാണ് ജയില്‍ മോചനം. 2019 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒനിബയേയും ഭര്‍ത്താവിനേയും ബന്ധുവായ തബസ്സും റിയാസ് ഖുറേഷി എന്ന സ്ത്രീ നിര്‍ബന്ധിച്ച് മധുവിധുവിനെന്നോണം ദോഹയിലെത്തിക്കുകയായിരുന്നു.

ഇവര്‍ ഹമദ് രാജ്യാന്തരവിമാനത്താവളത്തില്‍ ഇറങ്ങവെ ഇവരുടെ ബാഗില്‍ നിന്ന് ബന്ധു ഒളിപ്പിച്ച 4 കിലോ ലഹരിമരുന്ന് പിടികൂടുകയായിരുന്നു.
ഖത്തറിലെ സുഹൃത്തിന് കൈമാറാന്‍ ബന്ധുവായ സ്ത്രീ ഏല്‍പ്പിച്ച പൊതി ലഹരിമരുന്നാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇരുവരും ദോഹയിലെത്തിയത്. മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചു.പിന്നീട് സാഹചര്യച്ചെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഇവരെ കീഴ്‌ക്കോടതി 10 വര്‍ഷം വീതം തടവും 3 ലക്ഷം റിയാല്‍ വീതം പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.

തുടര്‍ന്ന് ദമ്പതികളുടെ ബന്ധുക്കള്‍ മുംബൈയില്‍ നല്‍കിയ കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും കേസിലെ രേഖകളും ഹര്‍ജിക്കൊപ്പം നല്‍കിയതാണ് മോചനത്തിലേക്കുളള വഴിതുറന്നത്. മാത്രമല്ല പൊതി കൈമാറിയ പിതൃസഹോദരി തബസ്സം, ലഹരിമരുന്നു കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയതും കേസില്‍ വഴിത്തിരിവായി. ഖത്തറിലെ ഇന്ത്യന്‍ എംബസിയും ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇടപെടല്‍ നടത്തി. ലഹരിക്കടത്തില്‍ ദമ്പതികള്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് അപ്പീല്‍കോടതി ഇരുവരേയും മോചിതരാക്കാന്‍ ഉത്തരവിട്ടത്.

അതേസമയം, ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker