KeralaNEWS

വാനും കാറും കൂട്ടിയിടിച്ച് രണ്ട് അയ്യപ്പൻമാർ മരിച്ചു

കോട്ടയം:മുണ്ടക്കയം പെരുവന്താനത്തിന് സമീപം അമലഗിരിയില്‍ അയ്യപ്പഭക്തരുടെ വാഹനം അപടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു.
ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാന്‍ കാറുമായി ഇടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോൾ അയപ്പഭക്തര്‍ തന്നെ സഞ്ചരിച്ചിരുന്ന മറ്റൊരു വാൻ ഇതിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Back to top button
error: