NewsThen Special
സ്ഥാനാര്‍ത്ഥി പര്യടനം; ആന്റണി ജോണിനേയും സംഘത്തേയും തടഞ്ഞ് യുഡിഎഫ് ഗുണ്ടകള്‍

സ്ഥാനാർത്ഥി പര്യടനവുമായി പോയ ആൻ്റണി ജോണിനേയും സംഘത്തേയും യുഡിഎഫ് ഗുണ്ടകൾ തടഞ്ഞു. കൊള്ളിക്കാട്, ടിബിക്കുന്ന് എന്നിവടങ്ങളിലേക്ക് താഴെ ചേർത്തിട്ടുള്ള പ്രോഗ്രാം നോട്ടീസ് പ്രകാരം പര്യടനവാഹനങ്ങൾ കടന്നു പോകുമ്പോഴാണ് യുഡിഎഫ് പ്രവർത്തകർ MLA ആൻ്റണി ജോണിൻ്റെ വാഹന വ്യൂഹത്തെ തടഞ്ഞതും ആക്രമിച്ചതും. ആൻ്റണി ജോണിൻ്റെ ജനപിന്തുണയിൽ വിളറി പൂണ്ടവരുടെ ഗുണ്ടായിസമാണ് പ്രകടമായത്.
മാർ ബേസിൽ ഗ്രൗണ്ടിലെ പന്തലിൽ നിന്നും ഒട്ടേറെ മാറി മതിലിനു പുറത്ത് കൂടിയുള്ള പബ്ളിക് റോഡിലൂടെയാണ് സ്വീകരണ സ്ഥലത്തേക്ക് വാഹനങ്ങൾ പോയത്. യാതൊരു പ്രകോപനവുമില്ലാതെ ഒരു പറ്റം യു ഡി എഫ് പ്രവർത്തകരായവർ വാഹനം തടഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നു.