KeralaNEWS

ചാലക്കുടി മുനിപ്പാറയിലെ കൊലപാതകം: ഒളിവിലായിരുന്ന കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ

ചാലക്കുടി: പരിയാരം മുനിപ്പാറയിൽ വഴിത്തർക്കത്തെ തുടർന്ന് വയോധികനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മുനിപ്പാറ സ്വദേശി പാത്രക്കട വീട്ടിൽ ബാബു (56 ) എന്ന കുപ്രസിദ്ധ ക്രിമിനൽ പോലീസ് പിടിയിലായി.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ.എം ജിജിമോന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിലായി സംഘം ചേർന്നുള്ള കൊള്ള, മോഷണം, വ്യാജചാരായ നിർമ്മാണം തുടങ്ങി അറുപതിൽ പരം കേസുകളിൽ പ്രതിയാണിയാൾ.

കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനടുത്തുള്ള പറമ്പിൽ പശുവിന് പുല്ലരിഞ്ഞു കൊണ്ടിരുന്ന കളത്തിങ്ങൽ വീട്ടിൽ ഡേവിസ് എന്ന വയോധികനാണ് ക്രൂര മർദ്ദനമേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇതിനെ തുടർന്ന് സംഭവത്തിലുൾപ്പെട്ട മൂന്നുപേരെ ലക്ഷദ്വീപിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാബുവും വയോധികനെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നതായി വ്യക്‌തമായി.

ഇതിനെ തുടർന്ന് ബാബു ഒളിവിൽ പോകുവാൻ സാധ്യത ഉള്ള പ്രദേശങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് രണ്ടു ദിവസമായി പോലീസ് മഫ്തിയിൽ സഞ്ചരിച്ച് പരിശോധന നടത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ചാലക്കുടി പുഴയോരത്തുള്ള വിജനമായ പറമ്പിലൂടെ നടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഈ ഭാഗം വളഞ്ഞു. പോലീസ് സംഘത്തെ കണ്ട് ബാബു ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അതി സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker