NewsThen Special

കടക്ക് പുറത്തെന്ന് പറയുന്നവരുടെ അടുത്തേക്ക് പോകാന്‍ കഴിയുമോ എന്നു ചോദിച്ച് ദൃശ്യം 2 താരം അഡ്വ ശാന്തിപ്രിയ

കളമശ്ശേരി: യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ഇ അബ്ദുള്‍ ഗഫൂറിന് വേണ്ടി പ്രചരണ രംഗത്തെത്തി ദൃശ്യം 2 താരം അഡ്വ ശാന്തിപ്രിയ. ഗഫൂറിന് വേണ്ടിയുള്ള പ്രചരണ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവും ശാന്തിപ്രിയ നടത്തി.

നമുക്ക് ഇരട്ട ചങ്ക് വേണ്ടെന്നും നല്ല ഒരു ഹൃദയം മതിയെന്നും പ്രസംഗത്തില്‍ ശാന്തിപ്രിയ പറഞ്ഞു. “നമുക്ക് വേണ്ടത് മുഖത്ത് എപ്പോഴും ചിരിയുള്ള നമുക്ക് സമീപിക്കാന്‍ പേടിയില്ലാത്ത ആളെയാണ്. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്‍ക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാന്‍ പറ്റുമോ? നമ്മള്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വിഇ ഗഫൂര്‍…”

മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനാണ് കളമശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ഇ അബ്ദുള്‍ ഗഫൂര്‍. സി.പി.എം നേതാവ് പി രാജീവാണ് എതിരാളി..

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker