IndiaNEWS

‘ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍…’ സംസ്ഥാനത്തെ കാൽ കീഴിലാക്കി കേന്ദ്രം

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനു പകരം ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരം നല്‍കുന്ന ഡല്‍ഹി ബില്‍ (നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി-ഭേദഗതി) നിയമമായി. നെഞ്ച് വേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസിംല്‍ കഴിയുന്ന രാംനാഥ് കൊവിന്ദ് ആശുപത്രിയില്‍ വച്ചാണ് ബില്ലില്‍ ഒപ്പുവെച്ചത്.

ബുധനാഴ്ച രാജ്യസഭയിൽ ബില്ല് പാസാക്കിയിരുന്നു. കോണ്‍ഗ്രസ്, ആംആദ്മി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം മറികടന്നാണ് ബില്ല് രാജ്യസഭ കടന്നത്. ബില്ലിനെച്ചൊല്ലി ലോക്‌സഭയിലും വലിയ ബഹളം ഉയര്‍ന്നു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. 2013-ൽ അധികാരത്തിൽ എത്തിയ നാൾ മുതൽ ലെഫ്റ്റനന്റ് ഗവർണറുമായി നിരന്തരം ഏറ്റുമുട്ടാറുള്ള കെജ്രിവാൾ സർക്കാരിന് കടുത്ത തിരിച്ചടിയാണ് ഡൽഹി ബിൽ.

ഡല്‍ഹി സര്‍ക്കാര്‍ എന്നത് ഗവര്‍ണര്‍ ആണെന്ന് കൃത്യമായി ബില്ലില്‍ പ്രതിപാദിക്കുന്നുണ്ട്. സര്‍ക്കാര്‍ ഏതെങ്കിലും നിര്‍ണായക തീരുമാനം എടുക്കുന്നതിന് മുമ്പ് ഗവര്‍ണരുടെ അഭിപ്രായം തേടേണ്ടത് അനിവാര്യമാണെന്നും ബില്ലില്‍ പറയുന്നു.

സംസ്ഥാനം എന്ന നിലയിൽ ഭരണകാര്യങ്ങൾ നടത്താൻ പ്രയാസമുണ്ടാകുമെന്നാണ് ബില്ലിനെ എതിർത്തുകൊണ്ട് പ്രതിപക്ഷം ആരോപിക്കുന്നത്. ദേശീയ തലസ്ഥാനത്തിന്റെ സമഗ്രവികസനവും ഭരണപരമായ നിർവ്വഹണത്തിലും ഗുണകരമാക്കാനാണ് ഭേദഗതിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker