NewsThen Special

ചവറയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി വിവേക് ഗോപന്‍

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാണ് വിവേക് ഗോപൻ. ദീപ്തിയുടെ സൂരജേട്ടൻ എന്ന് പറയുന്നതാകയും പ്രേക്ഷകർക്ക് പ്രിയം.പരസ്പരം സീരിയലിലൂടെയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വിവേക് സൂരജേട്ടനായി മാറുന്നത്. പരസ്പരം പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികൾ ഇന്നും ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ്.

ഫിറ്റ്നസ് ഫ്രീക്കനായി പര്സപരത്തിലൂടെ എത്തിയ വിവേക് ഇന്ന് കാർത്തികദീപം പരമ്പരയിലെ അരുൺ ആണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് താരം ഇപ്പോൾ.അഭിനയവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനം എന്ന് നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിവേക് ഗോപന്റെ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത് മലയാളികളുടെ പ്രിയ മിനിസ്ക്രീൻ താരം രശ്മി സോമനാണ്.

രശ്മി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ വിഡിയോ ‘ നന്ദിഅപ്പച്ചി’ എന്ന കുറിപ്പോടെ വിവേക് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു കണ്ട് സംശയത്തിലായിരിക്കുകയാണ് പ്രേക്ഷകർ‌. രശ്മി വിവേകിന്റെ അപ്പച്ചിയാണോ എന്ന സംശയത്തിലായി ആരാധകർ. എന്നാൽ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സീരിയലിൽ ആണ് രശ്മി വിവേകിന്റെ അപ്പച്ചിയാകുന്നത്.”ജയിച്ച് കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഉള്ളിൽ തോന്നുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നത്…”എന്ന് വിവേക് നേരത്തെ പറഞ്ഞിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker