IndiaNEWS

ഒരാൾക്ക് ഒമ്പത് മൊബൈൽ കണക്‌ഷനുകൾ വരെ ആകാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം

ന്യൂഡൽഹി: ഒരാൾക്ക് 9 മൊബൈൽ കണക്‌ഷനുകൾ വരെ ആകാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. 9 കണക്ഷനുകളിൽ കൂടുതലുള്ള  ഉപയോക്താക്കളുടെ നമ്പറുകൾ പുനഃപരിശോധന നടത്തണമെന്ന് മൊബൈൽ സേവനദാതാക്കൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിർദേശം നൽകി.
എന്നാൽ ജമ്മു, അസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് ആറ് കണക്ഷനുകൾ മാത്രമാണ്.പരിശോധനാ ഘട്ടത്തിൽ മൊബൈൽ സേവനം തടയാൻ പാടില്ല.ഓൺലൈൻ നടപടികൾ പൂർത്തിയാക്കിയ ശേഷം എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ കണക‍്ഷനുകൾ വിച്ഛേദിക്കാൻ നടപടി സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
എന്നാൽ പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും വിവിധ ധനകാര്യ സ്ഥാപനങ്ങളും പരാതി ഉയർത്തുന്ന നമ്പറുകൾ പരിശോധന കൂടാതെ തന്നെ വിച്ഛേദിക്കപ്പെടും. റീവെരിഫിക്കേഷൻ നടപടികൾ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ ഔട്ട്ഗോയിങ് സേവനം വിച്ഛേദിക്കപ്പെടും. 45 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ ഇൻകമിങ് സേവനങ്ങളും വിച്ഛേദിക്കും.

Back to top button
error: