IndiaNEWS

ബലാത്സംഗം ചെയ്തയാള്‍ക്കൊപ്പം റോഡിലൂടെ നടത്തി; 16കാരിക്ക് നാട്ടുകാരുടെ ക്രൂരപീഡനം

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നാട്ടുകാരുടെ ക്രൂരപീഡനം. ഭോപ്പാലില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ അലിരാജ്പുര്‍ ജില്ലയിലാണ് ഈ ക്രൂരസംഭവം നടന്നത്.

പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാള്‍ക്കൊപ്പം കയര്‍ കൊണ്ട് കെട്ടി റോഡിലൂടെ നടത്തി. മാത്രമല്ല മുദ്രാവാക്യം വിളിച്ച് ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവരമറിഞ്ഞ് പൊലീസെത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരനെതിരെ ബലാത്സംഗക്കേസും മറ്റുള്ളവര്‍ക്കെതിരെ പെണ്‍കുട്ടിയെ മര്‍ദിച്ചതിനും കേസെടുത്തെന്നും പൊലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker