
സ്വര്‍ണക്കടത്തിലെ പ്രതി സന്ദീപ് നയരുടെ അഭിഭാഷകന്റെ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇ.ഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സന്ദീപ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന് ഡിജിപിക്കാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഡിജിപിയാണ് പരാതിയില്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.
അതേസമയം, മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് സ്വപ്നയെ നിര്‍ബന്ധിച്ചെന്ന പോലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇ.ഡിക്കെതിരേ ക്രൈംബ്രാഞ്ച് ആദ്യം കേസെടുത്തത്.