Big Breaking

ലാബില്‍ നിന്ന് ചോര്‍ന്നതല്ല,കോവിഡിന് കാരണം വവ്വാലുകള്‍: ഡബ്ലുഎച്ച്ഒ

കോവിഡിനെ തുരത്താന്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്ന പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത് വിട്ട് ലോകാരോഗ്യസംഘടന. ലാബില്‍ നിന്നുളള വൈറസ് ചോര്‍ച്ച തീര്‍ത്തും സാധ്യതയില്ലാത്താണെന്നും വവ്വാലുകളില്‍ നിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്ക് വൈറസ് പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നും പഠനം വ്യക്തമാക്കുന്നു.

അതേസമയം, കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് വവ്വാലുകളില്‍നിന്നു മനുഷ്യരിലേക്കു പകരും മുന്‍പു കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമായില്ലെന്ന ഗവേഷണ പഠനം പുറത്തുവന്നിരുന്നു. എന്നാല്‍ ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരാനുള്ള കഴിവ് വവ്വാലുകളിലെ വാസകാലത്തു തന്നെ വൈറസ് കൈവരിച്ചിരുന്നെന്നു വ്യക്തമാക്കുന്നതാണിതെന്ന് സ്‌കോട്ലന്‍ഡിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഓസ്‌കര്‍ മക്ലീന്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker