KeralaNEWS

ജോലിയുടെ പണം നല്‍കിയില്ല ; കൃഷി ഓഫീസില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ കരാറുകാരന്റെ ആത്മഹത്യാഭീഷണി

കരാര്‍ ജോലിയുടെ പണം നല്‍കാത്തതിനെ തുടര്‍ന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ കരാറുകാരന്റെ ആത്മഹത്യ ഭീഷണി. വെള്ളത്തൂവല്‍ സ്വദേശി സുരേഷാണ് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.

കൃഷി വകുപ്പുമായി ബന്ധപ്പെട്ട നാലോളം പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ ശേഷം സുരേഷ് ബില്ലുകള്‍ നല്‍കിയിരുന്നു. എന്നാല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഈ ബില്ലുകള്‍ ദീര്‍ഘനാളായി തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് സുരേഷിന്റെ ആരോപണം. കരാര്‍ ജോലിയുടെ തുകയുടെ 70 ശതമാനം ഇന്നു തന്നെ കൊടുക്കാമെന്ന് പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മുഴുവന്‍ പണവും നല്‍കണം എന്നാണ് സുരേഷിന്റെ ആവശ്യം.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കയ്യില്‍ ലൈറ്റര്‍ പിടിച്ച ശേഷമായിരുന്നു ആത്മഹത്യാഭീഷണി. പാലീസും ഫയര്‍ ഫോഴ്‌സും എത്തി ദേഹത്ത് വെള്ളം ഒഴിച്ച ശേഷം ഇദ്ദേഹത്തെ കൃഷി ഓഫീസറുടെ മുറിയില്‍ നിന്നും നീക്കം ചെയ്തു. മൊത്തം ഒരു കോടി രൂപയാണ് സുരേഷിന് ലഭിക്കാനുള്ളത്. എട്ട് മാസം മുന്‍പാണ് കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കി ബില്ല് നല്‍കിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker