IndiaNEWS

ആന്ധ്രപ്രദേശില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം; 30ഓളം പേര്‍ക്ക് പരിക്ക്

ആന്ധ്രപ്രദേശില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ സുങ്കാരി പേട്ടയ്ക്ക് സമീപമായിരുന്നു അപകടം.

ആന്ധ്രപ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ഒരു ബസിന്റെ പിറകില്‍ ട്രക്കും വന്നിടിച്ചു. രണ്ടു ബസുകളിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

റോഡുകള്‍ക്ക് ഇരുവശവും മാലിന്യകൂമ്പാരം കത്തിച്ചതിന്‍രെ പുക നിറഞ്ഞ് കാഴ്ച മറഞ്ഞതാണ് അപകട കാരണമെന്നാണ് വിവരം. അതേസമയം, അപകടം നടന്നയുടന്‍ ആംബുലന്‍സ്, പൊലീസ്, ആര്‍.ടി.സി അധികൃതരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker