NewsThen Special

ഇരട്ടവോട്ട്; ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം: ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതി

ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി.

ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യമായ നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ 131 മണ്ഡലങ്ങളില്‍ നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും ഇത്തരക്കാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഹര്‍ജി നല്‍കിയത്. പ്രശ്‌നം ചൂണ്ടിക്കാട്ടി പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നല്‍കിയിട്ടും കാര്യമായ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker