Business
സംസ്ഥാനത്ത് സ്വര്‍ണവില പവന് 33,360 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയിലും ഗ്രാമിന് 4170 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം പവന് 33,520 രൂപയായിരുന്നു വില.
2020 ഓഗസ്റ്റിലെ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍നിന്ന് 8,640 രൂപതാഴെയാണ് ഇപ്പോള്‍ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,729 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ട്രഷറി ആദായം ഉയര്‍ന്ന നിലയില്‍ തുടരുന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്.