
രാജ്യത്തെ കോവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,20,39,644 ആയി. 24 മണിക്കൂറിനിടെ 291 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ രോഗംമൂലം മരണപ്പെട്ടവരുടെ എണ്ണം 1,61,843 ആയി.
ഒറ്റദിവസത്തിനിടെ 32,231 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ 1,13,55,993 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 5,21,808 സജീവകേസുകളാണ് രാജ്യത്തുളളത്. ഇതുവരെ 6,05,30,435 പേര് കോവിഡ് വാക്സിന് സ്വീകരിച്ചു.