
സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ നീങ്ങി തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതോടെ കപ്പല്‍പ്പാത ഉടന്‍ തുറന്നേക്കുമെന്നാണ് പ്രതീക്ഷ. പ്രാദേശിക സമയം പുലര്‍ച്ചെ 4.30നാണ് കപ്പലിന്റെ തടസ്സം നീക്കിയതെന്നാണ് വിവരം.ഡച്ച് കമ്പനിയായ റോയല്‍ ബോസ്കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് എവര്‍ഗ്രീന്‍ മറീന്‍ കമ്പനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുളള എവര്‍ ഗണ്‍ കപ്പല്‍ പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ കുടുങ്ങിയത്.