
കൊച്ചി: കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം, ഭക്ഷ്യക്കിറ്റ് തടഞ്ഞത് പ്രതിപക്ഷ നേതാവാണെന്ന് മുഖ്യമന്ത്രിയും, അതല്ല മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളാണ്.
ഈ കാര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പൂർണപിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് സുരേഷ് ഗോപി എം.പി. രമേശ് ചെന്നിത്തല ചെയ്തത് ഒരു പ്രതിപക്ഷനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷ്യക്കിറ്റ് തട്ടിപ്പാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സ്പ്രിംഗ്ലര്‍ കൊടിയ തട്ടിപ്പായിരുന്നുവെന്നും സ്പ്രിംഗ്ലര്ഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടല്‍ നടത്തിയെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. സുരേഷ് ഗോപിയുടെ പിന്തുണ ലഭിച്ചത് ഈ വിഷയത്തിൽ പ്രതിപക്ഷം ഒന്നടങ്കം സർക്കാരിനെതിരേ എന്നതിന്റെ സൂചനയാണ്. നാളുകളായി സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യേണ്ട അരി പോലും നല്‍കാതെ പിടിച്ച് വച്ച് ഇപ്പോൾ നല്‍കുന്നതും ചട്ട ലംഘനമായി റിപ്പോർട്ട് ചെയ്തിരുന്നു. ഏഴ മാസമാണ് കുഞ്ഞുങ്ങളുടെ അരി പിടിച്ച് വച്ചത്. മാത്രമല്ല വിഷുവിനു നല്‍കേണ്ട കിറ്റ് ആഴ്ച്ചകൾക്ക് മുമ്പേ വിതരണം ചെയ്യുന്നതും തടഞ്ഞിരുന്നു.
ഇതിനിടെ കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് എത്തുകയും ചെയ്തു. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി എന്തു നല്ലകാര്യം ചെയ്യുന്നോ അത് തടയാന്‍ രമേശ് ചെന്നിത്തല കോപ്പ് കൂട്ടി ഇറങ്ങിയിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും കുറ്റപ്പെടുത്തി.