NewsThen Special

പരാതിയെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെയും ആസിഫ് കെ യൂസഫിനെയും തിരികെവിളിച്ചു

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ

ചെന്നൈ: തിരഞ്ഞെടുപ്പ് നിരീക്ഷകരായി തമിഴ്നാട്ടിൽ നിയോഗിച്ച കേരളത്തിലെ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചുവിളിച്ചു. കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമൻ, ആസിഫ് കെ യൂസഫ് എന്നിവരെയാണ് തിരികെ വിളിച്ചത്.

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. മദ്യപിച്ചശേഷം ശ്രീറാം ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ബഷീറിന്റെ ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറാജ് ദിനപത്രം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

സിവിൽ സർവ്വീസ് ലഭിക്കാനായി വ്യാജ വരുമാന സർട്ടിഫീക്കറ്റ് ഹാജരാക്കിയെന്ന കേസിൽ അന്വേഷണം നേരിടുന്നയാളാണ് ആസിഫ്.ഇരുവർക്കും പകരമായി ജാഫർ മാലിക്കിനെയും ഷർമിള മേരി ജോസഫിനെയും നിയമിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker