IndiaNEWS

ബംഗളൂരുവിലെത്തുന്ന യാത്രക്കാരെ ഒരാഴ്ചയ്ക്ക് ശേഷം പരിശോധിക്കാന്‍ തീരുമാനം

ബംഗളൂരുവിലെത്തുന്ന അന്തര്‍ സംസ്ഥാന യാത്രക്കാരെ ഒരാഴ്ചക്കുശേഷം കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. സുധാകര്‍.

കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഢ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന, ഒരാഴ്ചയില്‍ കൂടുതല്‍ നഗരത്തില്‍ തങ്ങുന്നവര്‍ക്കാണ് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരുവിലെത്തുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ്. എന്നാല്‍, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൊണ്ട് കാര്യമായ ഫലമില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

സര്‍ട്ടിഫിക്കറ്റുമായെത്തുന്ന യാത്രക്കാര്‍ കോവിഡ് മുക്തരാണെന്ന് ഉറപ്പിക്കാനാവില്ലെന്നും അതിനാല്‍ ഒരാഴ്ചക്കുശേഷം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഒരാഴ്ചക്കുള്ളില്‍ ബംഗളൂരുവിലെത്തി മടങ്ങുന്നവര്‍ക്കും ബംഗളൂരു ട്രാന്‍സിറ്റ് പോയന്റായി യാത്ര ചെയ്യുന്നവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker