LIFEMovie

സംഗീത സംവിധായകന്‍ പി.ജെ.ലിപ്‌സണ്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ പി.ജെ.ലിപ്‌സണ്‍ അന്തരിച്ചു. 62 വയസ്സായിരുന്നു.

പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ലിപ്‌സണ്‍ നിരവധി ടെലിഫിലിമുകള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചു.

ലിപ്‌സണ്‍ ഒരുക്കിയ പുഷ്പാഞ്ജലി എന്ന ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബം ഏറെ പ്രചാരം നേടിയിരുന്നു. തിരുവനന്തപുരം ദുരദര്‍ശനു വേണ്ടി ആരംഭഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker