
നിസാര കാര്യത്തെച്ചൊല്ലി മൂന്നു വയസുകാരനായ സ്വന്തം മകനെ വിഷം കൊടുത്തു കൊല്ലാൻ ആ അമ്മയ്ക്ക് യാതൊരു സങ്കോചവും തോന്നിയില്ല. എന്നിട്ടോ…? അമ്മയും ആ നിമിഷം വിഷം കഴിച്ച് ജിവനൊടുക്കി.
സേലത്തിനടുത്ത് പനമരം പെട്ടിയിലാണ് ഈ ദാരുണ സംഭവം നടന്നത്. മുത്തുകുമാറിൻ്റെ ഭാര്യ സ്റ്റെഫിയയാണ് മൂന്നു വയസുകാരനായ അനീഷിനെ വിഷം കൊടുത്ത് നിഷ്കരുണം കൊന്നത്.
ശനിയാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. മുത്തുകുമാറിൻ്റെ ജ്യേഷ്ഠൻ്റെ മകൻ ജയകുമാറും ഇവർക്കൊപ്പമായിരുന്നു താമസം. സ്റ്റെഫിയയും മുത്തുകുമാറും പണിക്കു പോകുമ്പോൾ 10 വയസുകാരനായ ജയകുറാണ് കുട്ടിയെ നോക്കുന്നത്. മകനെ പരിപാലിക്കുന്നതിൽ ശ്രദ്ധക്കുറവ് ആരോപിച്ച് ശനിയാഴ്ച രാവിലെ സ്റ്റെഫിയ ജയകുമാറിനെ വീട്ടിൽ നിന്നും തല്ലി ഓടിച്ചു.
ഈ വിവരം മുത്തുകുമാറിനെ അറിയിക്കുമെന്ന് പരിസരവാസികൾ പറഞ്ഞപ്പോൾ സ്റ്റെഫിയ അസ്വസ്ഥയായി. അവൾ വീട്ടിൽ കയറി വാതിലടച്ചു. കറേ നേരം കഴിഞ്ഞ്, സംശയം തോന്നിയ അയൽവാസികൾ വന്ന് വാതിൽ തള്ളിത്തുറന്ന് അകന്നു കടന്നപ്പോഴാണ് രണ്ടു മൃതദേഹങ്ങളും കണ്ടത്.
കൊച്ചി മടത്തിൽ പറമ്പ് സ്വദേശിയാണ് സ്റ്റെഫിയ.
അഞ്ചു വർഷം മുമ്പാണ് കൊച്ചിയിൽ ജോലിക്കു വന്ന മുത്തുകുമാർ സ്റ്റെഫിയയെ വിവാഹം കഴിച്ചത്.
സേലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.