KeralaNEWS

സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചു: സ്വപ്‌നയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുന്നതിനിടെ
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ പ്രതി സ്വപ്‌നയുടെ മൊഴി പുറത്ത്.

സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്‌നയുടെ മൊഴി.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇത്തരത്തില്‍ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തെ ഫ്‌ളാറ്റ് തന്റെ ഒളിസങ്കേതമാണെന്ന് ശ്രീരാമകൃഷ്ണന്‍ തന്നോട് പറഞ്ഞിരുന്നു. ഫ്‌ളാറ്റിലേക്ക് നിരവധി തവണ വിളിച്ചിട്ടും തനിച്ച് പോയില്ല. സ്പീക്കറുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് കീഴ്‌പ്പെടാത്തതിനാല്‍ മിഡില്‍ ഈസ്റ്റ് കോളജിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കിയതായും സ്വപ്ന മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കരനൊപ്പം സി.എം. രവീന്ദ്രന്‍, ദിനേശ് പുത്തലത്ത് തുടങ്ങിയവരുടെ ഒരു ടീം ഉണ്ടായിരുന്നെന്നും സര്‍ക്കാറിന്റെ പല പദ്ധതികളും ഇവര്‍ ബിനാമി പേരില്‍ ഏറ്റെടുത്തിരുന്നുവെന്നും മൊഴിയില്‍ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല താന്‍ യു.എ.ഇകോണ്‍സുലേറ്റില്‍ നിന്ന് രാജി വെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നതായും സ്വപ്ന മൊഴി നല്‍കി.

ചൊവ്വാഴ്ച കോടതി ഹര്‍ജി പരിഗണിക്കാനിരിക്കവെയാണ്‌ ഇ.ഡി രണ്ടാമത്തെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker