KeralaNEWS

ഫിറോസ്‌ കുന്നംപറമ്പിലിനെതിരെ ഡിജിപിക്കും ഇഡിക്കും പരാതി

ഫിറോസ്‌ കുന്നംപറമ്പിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി.മലപ്പുറം സ്വദേശി മുഹമ്മദ്‌ മുസ്‌തഫയാണ് പരാതി നൽകിയത്.മഞ്ചേരി ആലുങ്കലിൽ 25 കുടുംബങ്ങൾക്ക്‌ വീട്‌ നിർമിക്കാനായി സ്വരൂപിച്ച തുക വിനിയോഗിച്ചതിന്റെ കണക്കുകൾ പുറത്തുവിടണമെന്നും ആർക്കൊക്കെയാണ്‌ വീട് നൽകിയതെന്ന്‌ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് മുസ്‌തഫ പരാതി നൽകിയിരിക്കുന്നത്.വൻ ക്രമക്കേടാണ് ഫിറോസ്‌ കുന്നംപറമ്പിൽ ഇതിൽ നടത്തിയിരിക്കുന്നതെന്നും മുസ്തഫ പറഞ്ഞു.

Back to top button
error: