CrimeNEWS

മലയാളി ദമ്പതിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു, കോവിഡെന്ന് ആശുപത്രിയിൽ സ്ഥിരീകരിച്ചു

ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതിമാർ മരിച്ചു. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരായ പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ കെ. രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. രവീന്ദ്രൻ ചെന്നൈയിലെ സ്വകാര്യ സർവകലാശാലയുടെ പി.ആർ.ഒ. ആയിരുന്നു.

കെ.കെ. നഗറിലെ സ്വകാര്യ സ്കൂളിൽ അഡീഷണൽ വൈസ് പ്രിൻസിപ്പലായിരുന്നു വന്ദന. ദമ്പതിമാർക്ക് മക്കളില്ല. തനിച്ചുതാമസിച്ചിരുന്ന ഇവർക്ക് ഒരാഴ്ചയിലേറെയായി അസുഖമായിരുന്നു. ശാരീരികാസ്വസ്ഥതകളെക്കുറിച്ച് ബന്ധുക്കളോട് ഫോണിൽ സൂചിപ്പിച്ചിരുന്നു. എങ്കിലും കാര്യമായ അസുഖമൊന്നുമില്ല എന്നാണ് പറഞ്ഞത്.

ഇരുവരെയും കുറേ ദിവസമായി പുറത്തേക്കു കാണാഞ്ഞതോടെ സംശയം തോന്നിയ അയൽക്കാർ വന്നു നോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ അവശനിലയിൽ കിടന്ന രവീന്ദ്രനെയും വന്ദനയേയും കണ്ടത്. ആംബുലൻസിൽ ഇരുവരെയും കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ രവീന്ദ്രൻ മരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് വന്ദന മരിച്ചത്.

ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. വിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലെത്തി. കോവിഡ് ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ശവസംസ്കാരം ഞായറാഴ്ച നടത്തും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker