KeralaLead NewsNEWS

പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കൊച്ചി: പെരുമ്പാവൂരില്‍ ഓട്ടത്തിനിടെ കാറിന് തീപിടിച്ചു. അയ്യമ്പുഴ സ്വദേശി ധനേഷ് മീത്തിപറമ്പില്‍ എന്നയാളുടെ ടാറ്റ ഇന്‍ഡിക്കക കാറിനാണ് തീപിടിച്ചത്. രാവിലെ 7.45ന് പെരുമ്പാവൂര്‍ വട്ടകാട്ടുപടിക്ക് സമീപം എം.സി.റോഡില്‍ അയ്യമ്പുഴയില്‍ നിന്നും പുല്ലുവഴിയിലേക്ക് പോകവെയാണ് കാറിന് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. പെരുമ്പാവൂര്‍ അഗ്‌നിരക്ഷാ സേനയെത്തി തീ യണച്ചു.

Back to top button
error: