Big Breaking

അതീവ വ്യാപനശേഷി; ആഗ്രയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ആഗ്രയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച കണ്ടെത്തിയ 14 കോവിഡ് കേസുകളില്‍ നാല് പേര്‍ക്കാണ് ജനിതക വകഭേദം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്. മൂന്ന് പേരില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണെന്ന് കണ്ടെത്തി. എന്നാല്‍, നാലാമത് വ്യക്തിയില്‍ കണ്ടെത്തിയ വൈറസിന്റെ ജനിതക വകഭേദം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

അതേസമയം, ഉത്ഭവം തിരിച്ചറിയാത്ത ജനിതക വകഭേദം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരിയാണെന്നും അതീവ വ്യാപനശേഷിയുള്ളതാണെന്നും മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത കാര്യം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെ (ഐ.സി.എം.ആര്‍) അറിയിച്ചിട്ടുണ്ട്.

2020ല്‍ ചൈനയിലെ വുഹാനില്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കണ്ടെത്തിയ വൈറസാണ് ആഗ്രയിലും റിപ്പോര്‍ട്ട് ചെയ്തതെന്നാണ് വിവരം. ഇപ്പോള്‍ കണ്ടെത്തിയ പുതിയ വകഭേദത്തെ കുറിച്ച് പഠനങ്ങള്‍ നടക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker