NewsThen Special
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ചുട്ട് ഖുഷ്ബു

ചെന്നൈ: തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ചുട്ട് നടിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഖുഷ്ബു സുന്ദര്‍.
പടിഞ്ഞാറന്‍ മാട തെരുവിലെ വഴിയോര തട്ടുകടയില്‍ കയറിയാണ് ഖുഷ്ബു തന്റെ പാചക വൈദഗ്ധ്യം തെളിയിച്ചത്. ഖുഷ്ബു ദോശ ചുടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ചെന്നൈയിലെ തൗസന്റെ ലൈറ്റ് മണ്ഡലത്തില്‍നിന്നാണ് ഖുഷ്ബു ജനവിധി തേടുന്നത്. അതേസമയം, തമിഴ്നാട്ടില്‍ നിരവധി നേതാക്കളാണ് വ്യത്യസ്ത പ്രചാരണ തന്ത്രങ്ങളുമായി രംഗത്തെത്തുന്നത്.