LIFEMovie

“കല്ലുവാഴയും ഞാവല്‍ പഴവും” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

പുതുമുഖങ്ങളായ റോബിന്‍ സ്റ്റീഫന്‍,വിസ്മയ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” കല്ലുവാഴയും ഞാവല്‍ പഴവും ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരായ സിബി മലയിൽ, ശങ്കർ,സോഹൻ ലാൽ,പ്രദീപ് പള്ളുരുത്തി, എ കെ വിജുബാൽ,
അൻവർ,വേണു ചേലക്കോട്,മുഹമ്മദ് ഷഫീഖ്,ജൂവൽ മേരി,സുനു ലക്ഷ്മി,ടിന ജെയ്സൺ തുടങ്ങിയവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മഠത്തില്‍ ഫിലിംസിന്റെ ബാനറില്‍ റഷീദ് മഠത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങള്‍ തന്നെയായ ബിബിന്‍ ബാബു,സന്ദീപ് രവി,മിഥുന്‍ മോഹന്‍,ജസ്റ്റിന്‍ കുര്യന്‍,സുരേഷ് സുല്‍ത്താന്‍ ബത്തേരി,സഞ്ജയ്,റഷീദ് പിണറായി,രാജന്‍ ഏലപീടിക,അശോകന്‍,ഉപേന്ദ്ര നവരസ,റെനില്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവരോടൊപ്പം സംവിധായകന്‍ ദിലീപ് തോമസ്സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നജീം എസ് എ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.രമേശ് പുല്ലാപ്പള്ളി എഴുതിയ വരികള്‍ക്ക് ശ്രേയ അജിത്ത്,അജിത്ത് സുകുമാരന്‍ എന്നിവര്‍ സംഗീതം പകരുന്നു.ആലാപനം-അജിത് സുകുമാരന്‍,അജയ് സത്യന്‍,ശോഭ ശിവാനി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോസ് താന്നിക്കല്‍,കല-സുരേഷ്,മേക്കപ്പ്-രാജൂ കട്ടപ്പന,വസ്ത്രാലങ്കാരം-നീനു,എഡിറ്റര്‍-പീറ്റര്‍ സാജന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അശ്വിന്‍ സാമുവല്‍,നൃത്തം-മിഥുന്‍ നത്താലി,പ്രൊജക്റ്റ് ഡിസെെര്‍-അശോകന്‍ പിണറായി,ലോക്കേഷന്‍-കുശാല്‍ നഗര്‍,വിരാജ് പേട്ട,കൂര്‍ഗ്ഗ്,വയനാട്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker