LIFEMovie

മകളോടൊപ്പമുളള ആദ്യത്തെ പിറന്നാള്‍ ആഘോഷിച്ച് നീരജ് മാധവ്‌

മകളോടൊപ്പമുളള ആദ്യത്തെ പിറന്നാള്‍ ആഘോഷിച്ച് യുവനടന്‍ നീരജ് മാധവ്. സോഷ്യല്‍ മീഡയയില്‍ മകള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചാണ് പിറന്നാളിനെക്കുറിച്ച് താരം കുറിച്ചത്.

അച്ഛനായ ശേഷമുള്ള ആദ്യ ജന്മദിനം, എത്ര അവിശ്വസനീയമായ വികാരമാണിത്…മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീരജ് കുറിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ഏറെനാളത്തെ പ്രണയത്തിന് ഒടുവില്‍ 2018ലായിരുന്നു ഇരുവരുടേയും വിവാഹം.

നടനെക്കൂടാതെ ഒരു മികച്ച നര്‍ത്തകന്‍ കൂടിയാണ് നീരജ്. 2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ദൃശ്യം, സപ്തമശ്രീ തസ്‌കര:, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായി.

നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായും നീരജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും നീരജ് ചുവട് വച്ചു. ബോളിവുഡ് വെബ്‌സീരീസായ ദി ഫാമിലി മാനിലും നീരജ് വേഷമിട്ടിരുന്നു. നീരജിന്റെ പണിപാളി എന്ന റാപ്പ് ഗാനം ഇന്ത്യയ്ക്കകത്തും പുറത്തും വൈറലായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker