NEWS

ഒരു മിനിറ്റ് കൊണ്ട് അനായാസം ആത്മഹത്യ ചെയ്യാം, വേദനയില്ലാതെ മരിക്കാനുള്ള മെഷീന് അംഗീകാരം

അനായാസം മരണം വരിക്കാനുള്ള ഒരു മെഷീനിന് സ്വിറ്റ്‌സര്‍ലാന്‍ഡ് അംഗീകാരവും നല്‍കി. ശരീരത്തിനുള്ളിലെ ഓക്സിജൻ- കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയുടെ അളവ് നൈട്രജന്റെ സഹായത്തോടെ കൃത്രിമമായി കുറയ്ക്കുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. പക്ഷേ ശ്വാസം മുട്ടിയല്ല മരിക്കുന്നത്

ത്മഹത്യ ഇന്ത്യയിൽ നിയമപരമായി കുറ്റകരമാണ്. ആത്മഹത്യാശ്രമം പരാജയപ്പെട്ടാലോ പൊല്ലാപ്പുകളേറെയാണ്.
പൊലീസ് കേസ്, കോടതി, ജയിൽവാസം തുടങ്ങി കടമ്പകൾ നിരവധിയാണ്.
പക്ഷേ ദയാവധത്തിന് നിയമപരമായി അനുവാദമുള്ള രാജ്യമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. ഇവിടെ കഴിഞ്ഞ ദിവസം അനായാസം മരണം വരിക്കാനുള്ള ഒരു മെഷീനിന് അംഗീകാരവും നല്‍കി. ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് നിഷ്‌കെയാണ് മെഷീന്‍ വികസിപ്പിച്ചത്. ദയാമരണത്തിന് സഹായിക്കുന്ന സന്നദ്ധ സംഘടനയായ എക്സിറ്റ് ഇന്റര്‍നാഷണൽ ഡയറക്ടര്‍ കൂടിയാണ് ഡോ. ഫിലിപ്പ്. ശരീരത്തിനുള്ളിലെ ഓക്സിജന്റെയും കാര്‍ബണ്‍ ഡയോക്സൈഡിന്റെയും അളവ് നൈട്രജന്റെ സഹായത്തോടെ കൃത്രിമമായി കുറയ്ക്കുന്നത് കൊണ്ടാണ് മരണം സംഭവിക്കുന്നത്. എന്നാല്‍ ശ്വാസംമുട്ടിയല്ല രോഗി മരിക്കുന്നതെന്ന് ഡോ. ഫിലിപ്പ് പറയുന്നു.

ശരീരം പൂര്‍ണമായി തളര്‍ന്നവര്‍ക്ക് പോലും ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും ഉള്ളില്‍ കയറിയ ശേഷം കണ്ണിമ ഉപയോഗിച്ച് വരെ പ്രവര്‍ത്തിപ്പിക്കാം എന്നും നിര്‍മാതാക്കള്‍ പറയുന്നു.
മരണം സംഭവിച്ചു കഴിഞ്ഞാല്‍ മൃതശരീരം സൂക്ഷിക്കാനുള്ള ശവപ്പെട്ടിയായും ഈ യന്ത്രം ഉപയോഗിക്കാം. ദീര്‍ഘകാലം കോമയില്‍ കിടക്കുന്ന രോഗികളെ മരുന്നു കുത്തിവച്ചാണ് നിലവില്‍ മരണത്തിലേക്ക് നയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം 1300 ലധികം പേരാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ദയാവധം സ്വീകരിച്ചത്. ഇതിന് സഹായിക്കുന്ന നിരവധി സംഘടനകളും ഇവിടെയുണ്ട്.

Back to top button
error: