“നേർക്കുനേർ മത്സരിക്കുന്നെങ്കിലും പത്മജ ചേച്ചിയോട് ഇഷ്ടമാ…”

തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ പത്മജ വേണുഗോപാലുമായി നേര്‍ക്കുനേര്‍ പോരാടുന്നു എങ്കിലും അവരുമായുള്ള ബന്ധത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന് രാജ്യസഭാ എം.പിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി .
“പത്മജക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടം…”
റിപ്പോര്‍ട്ടര്‍ ടിവിയുമായി സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ”രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍ മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനാണെങ്കിലും മത്സരിക്കണം. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്കും നിര്‍വഹണ പൊരുമയ്ക്കും ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. അവര്‍ക്ക് വേണ്ടി ഈ മണ്ഡലത്തില്‍ ഞാന്‍ പൊരുതുന്നു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരും കോട്ടവും തട്ടില്ല.”സുരേഷ് ഗോപി പറയുന്നു.
പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപം വഞ്ചനയുടെ പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സന്ദീപ് വചസ്പതി പ്രവേശിച്ചതുകൊണ്ട് എന്തു നാശമാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ചോദിച്ചു.
ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ല, വൈകാരിക വിഷയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല ആയിരുന്നില്ലേ എന്ന ചോദ്യം കേട്ട പാടെ സൂപ്പർ താരം ക്ഷുഭിതനായി.
ചോദ്യം: “ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമല്ല, വൈകാരിക വിഷയമാണെന്ന് താങ്കള്‍ പറഞ്ഞു. എങ്ങനെയാണ് അത് വൈകാരിക വിഷയമാകുന്നത്, പറയൂ…””പിന്നേ, എന്റെ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ വരുന്നതവരെ തച്ചുടയ്ക്കണമെന്ന് തന്നെയാണ് എന്റെ വികാരം…” സുരേഷ് ഗോപി തുറന്നടിച്ചു. “ആരാണ് താങ്കളുടെ വിശ്വാസത്തെ തച്ചുടയ്ക്കാന്‍ വന്നത്? സുപ്രീം കോടതിയോ? അതോ കേരള സര്‍ക്കാരോ…?”
“സുപ്രീം കോടതി കൊണ്ടുവന്നത് എല്ലാം നിങ്ങള്‍ അങ്ങ് അനുസരിച്ചോ? നാല് ഫ്ളാറ്റുകള്‍ പൊളിച്ചു. ബാക്കി ആര് പൊളിച്ചു? ഡോണ്ട് ട്രൈ റ്റു പ്ലേ ഫൂള്‍ വിത്ത് മീ നികേഷ്. നോ ഇറ്റ്സ് വെരി ബാഡ്. നിങ്ങളുടനെ സുപ്രീം കോടതിയുടെ തലയിലാണോ വെയ്ക്കുന്നത്? സുപ്രീം കോടതി പറഞ്ഞോ ഈ ……….കൊണ്ടുചെന്ന് വലിച്ചു കേറ്റാന്‍? പറഞ്ഞോ? പ്ലീസ്..പ്ലീസ്, യു ആര് ഡ്രാഗിങ്ങ് മീ ടു ദ റോങ് ട്രാക്ക്…”
ചോദ്യം: “സുപ്രീം കോടതിയല്ലേ ഈ ശബരിമല വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്? അത് കേരള സര്‍ക്കാര്‍ നടപ്പിലാക്കുകയല്ലേ ചെയ്തത്…?”” ഓ..സുപ്രീം കോടതി പറഞ്ഞു, പെണ്ണുങ്ങളെയൊക്കെ കൊണ്ടുചെന്ന് പൊലീസ് ചട്ടയണിയിച്ച് കേറ്റാന്‍. ഈ പൊലീസുകാരന് വാങ്ങുന്ന ശമ്പളം, ആ കാക്കിയുടെ ബലമെന്ന് പറയുന്നത് ഞാന്‍ കൊടുക്കുന്ന ചുങ്കപ്പണമാണ്…” ” അതുകൊണ്ടല്ലേ അത് പൊലീസിനെ വെച്ച് നടപ്പാക്കിയത്…”
” അപ്പോള്‍ എന്റെ അവകാശങ്ങള്‍…?” സുരേഷ് ഗോപി ചോദിച്ചു.
“അവകാശങ്ങള്‍ക്ക് നിങ്ങള്‍ക്ക് സമരം ചെയ്യാമല്ലോ…?”
” നിങ്ങള്‍ക്ക് പുന്നപ്രയില്‍ കയറിപ്പോള്‍ എന്താണ് നശിച്ചുപോയത്? എന്താണ് തുലഞ്ഞുപോയത്? എന്തിനാണ് അത് പൂട്ടിട്ട് പൂട്ടിയത്.” “പുന്നപ്ര ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണ്…”
” ചുമ്മാതിരിക്ക് സര്, ഒരു വഞ്ചനയുടെ കഥയുടെ ചുരുളുകള്‍ പൂഴ്ത്തിവെച്ചിരിക്കുന്ന ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടി എന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കും.”