KeralaNEWS

ഇത്തവണ ജനങ്ങളുടേത്, കേരളത്തിന്റെ ഭരണ ചരിത്രത്തിലെ അവിശ്വസനീയ തീരുമാനമാകുമെന്ന് കടകംപള്ളി

വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നും നല്ല ആത്മവിശ്വസമുണ്ടെന്നും കഴക്കൂട്ടത്തെ ഇടതുമുന്നണി സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫിനുതുടർഭരണം എന്ന സർവേകൾ സർക്കാർ ഫണ്ട് വാങ്ങിയാണെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയും അദ്ദേഹം പരിഹസിച്ചു.

“അങ്ങനെ ഫണ്ട് കൊടുത്ത് സർവേ നടത്തുന്നവർക്കേ അത് പറയാൻ സാധിക്കൂ…” പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പാർട്ടിയും പണം കൊടുത്ത് സർവേ നടത്തി പരിചയമുള്ളവരാണ്. എന്നാൽ അങ്ങനെ ചെയ്യുന്ന സർക്കാരല്ല സംസ്ഥാനത്തേത്. അദ്ദേഹം വളരെ അസ്വസ്ഥനാണ്. പ്രതിപക്ഷ നേതാവെന്ന പരിഗണന വേണ്ടത്ര ജനങ്ങൾ നൽകുന്നില്ലെന്ന തോന്നൽ അദ്ദേഹത്തിനുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കുറച്ച് ജനങ്ങൾ പിന്തുണച്ച ആളാണ് അദ്ദേഹം. ആ നിരാശയിൽ നിന്നും ഉയർന്നുവരുന്ന ജല്പനങ്ങഴളാണ് പ്രതിപക്ഷ നേതാവിന്റേത്.

ജനങ്ങളാണ് ജനാധിപത്യത്തിൽ രാജാക്കന്മാർ. ഈ തിരഞ്ഞെടുപ്പിൽ അവർ എടുക്കുന്നത് ഭരണ ചരിത്രത്തിലെ അവിശ്വസനീയമായ തീരുമാനമായിരിക്കും. ഒരു ഭരണ തുടർച്ച് നാട് കാതോർക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker