IndiaNEWS

ഏലസിനായി കടുവയുടെ മീശ മുറിച്ചെടുത്തു; പരാതിയുമായി വനപാലകന്‍

അസുഖം ബാധിച്ച കടുവയുടെ മീശ ഏലസിനായി മുറിച്ചെടുത്ത സംഭവത്തില്‍ പരാതിയുമായി വനപാലകന്‍. രാജസ്ഥാനിലെ സരിസ്‌ക കടുവാ സങ്കേതത്തിലെ കടുവയുടെ മീശയാണ് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം മുറിച്ചെടുത്തത്. വനത്തിലെ ദാര്‍ഡുകളിലൊരാള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പരാതി അയച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നിലവില്‍ ചികിത്സയിലിരിക്കുന്ന എസ് ടി 6 എന്ന കടുവയാണ് ഈ ക്രൂരതയ്ക്ക് ഇരയായതെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചികിത്സ നല്‍കുന്നതിനായി കൂട്ടിലേയ്ക്ക് മാറ്റിയ കടുവയെ മയക്കുമരുന്ന് നല്‍കി മയക്കിയിരുന്നു.

ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ ആര്‍ എന്‍ മീന, ഫോറസ്റ്റ് റേഞ്ചറായ ജിതേന്ദ്ര ചൗധരി എന്നിവര്‍ കടുവയുടെ മീശ മുറിച്ചെടുക്കാന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു.ഏലസ് നിര്‍മിക്കുന്നതിനായാണ് കടുവയുടെ മീശ മുറിച്ചെടുത്തതെന്നാണ് ഇവരുടെ ആരോപണമെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തിലുള്‍പ്പെട്ട ജിതേന്ദ്ര ചൗധരി മദ്യലഹരിയിലാണ് ഈ വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് ഈ വിവരം മറ്റാരോടും വെളിപ്പെടുത്തരുത് എന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വനപാലകന്റെ പരാതിയിലുണ്ട്. കുറ്റകൃത്യം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker