NewsThen Special

വോട്ടർപട്ടികയിലെ വ്യാജന്മാരെക്കുറിച്ച് അലമുറയിട്ടു കൊണ്ട് പ്രതിപക്ഷ നേതാവ്; വ്യാജന്മാർ ഏറെയും സ്വന്തം ക്യാമ്പിൽ തന്നെ

വോട്ടർപട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളുമായാണ് പ്രതിപക്ഷ നേതാവിൻ്റെ ഓരോ പ്രഭാതവും ആരംഭിക്കുന്നത്. കോടതിയിലും ഇലക്ഷൻ കമ്മിഷൻ ഓഫീസിലും പരാതികളുമായി കയറിയിറങ്ങുകയാണ് അദ്ദേഹം.പക്ഷേ അതിനിടയിലാണ് വ്യാജന്മാർ കൂടുതലും സ്വന്തം തട്ടകത്തിൽ തന്നെയാണെന്ന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് ആരോപണങ്ങളുടെ അമിട്ടു പൊട്ടിച്ച ദിവസം തന്നെ ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ ഒരു കുടുംബം, തങ്ങളുടെ കുടുംബത്തിൽ ഓരോരുത്തർക്കും അ​ഞ്ച് വോട്ടുകൾ വീതമുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. പാരമ്പര്യമായി കോൺഗ്രസുകാരാണ് അവർ. വോട്ടർ പട്ടികയിൽ ചേർത്തത് പാർട്ടിക്കാരാണെന്നും അവർ തുറന്നു പറഞ്ഞു. ഇരട്ടവോട്ട് ആരോപണം രൂക്ഷമാകുന്നതിനിടെ കൈപമംഗലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശോഭാ സുബിന് രണ്ട് മണ്ഡലങ്ങളായി മൂന്ന് വോട്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തി.

ഒരേ വോട്ടര്‍ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡും മറ്റൊരു നമ്പറില്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടത്രേ. നാട്ടിക മണ്ഡലത്തിലെ വലപ്പാട് 144 ാം നമ്പര്‍ ബൂത്തിലും അതേ ബൂത്തില്‍ തന്നെ മറ്റൊരു കാര്‍ഡും വോട്ടും ഉണ്ട്. കൂടാതെ കൈപമംഗലം പഞ്ചായത്തിലാണ് മൂന്നാമത്തെ വോട്ട്. ഇത്തരത്തില്‍ ഒരേ ഐഡി നമ്പറില്‍ രണ്ട് വോട്ടും മറ്റൊരു ബൂത്തില്‍ മറ്റൊരു ഐഡി നമ്പറില്‍ ഒരു വോട്ടും ഉള്ളയാള്‍ക്ക് ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷ നല്‍കണമെന്നാണത്രേനിയമം. ഇതേപോലെ തന്നെ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ടുണ്ടെന്നു കണ്ടെത്തി.

അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്. കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി എസ്.എസ് ലാലിനും ഇരട്ടവോട്ട് എന്നു കണ്ടെത്തി.ഇതിനിടെ പ്രതിപക്ഷ നേതാവിൻ്റെ മാതാവ് ദേവകിയമ്മയ്ക്കും ഇരട്ടവോട്ട് ഉള്ളതായി വെളിപ്പെട്ടു.

ചെന്നിത്തലയിലും ഹരിപ്പാടുമാണ് ദേവകിയമ്മയ്ക്ക് വോട്ടുള്ളത്. അധികൃതരുടെ വീഴ്ചയാണ് പിഴവിന് കാരണമെന്നും വോട്ട് മാറ്റാൻ അപേക്ഷ നൽകിയിരുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്തായാലും കൂടുതൽ വിവരങ്ങൾ ഇനി പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker