
ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒരു കോടിയുടെ ആഡംബര എസ് യു വി നല്കി ബോളിവുഡ് നടന് അനില്‍ കപൂര്‍. മെഴ്സീഡസ് ബെന്‍സ് ജി.എല്‍.എസാണ് ഭാര്യ സുനിത കപൂറിന് താരം നല്‍കിയത്. ഇതിനുപുറമെ, അദ്ദേഹം തന്റെ ഭാര്യക്കൊപ്പമുള്ള ഫോട്ടോയും ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
എന്റെ ജീവിതത്തിലെ പ്രണയത്തിലേക്ക്, സുനിതകപൂര്
മൂന്നാം ക്ലാസ് ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യുന്നത് മുതല്‍ ലോക്കല്‍ ബസുകള്‍ വരെ റിക്ഷകള്‍ മുതല്‍ കാളി പീലി ടാക്സികള്‍ വരെ; ഫ്ലൈയിംഗ് എക്കണോമി മുതല്‍ ബിസിനസ്സ് വരെ ഫസ്റ്റ് ക്ലാസ് വരെ; തെക്ക് താഴെയുള്ള കാരൈക്കുടി പോലുള്ള ഗ്രാമങ്ങളിലെ ചെറിയ ഡിംഗി ഹോട്ടലുകളില്‍ ഇത് പരുക്കന്‍ മുതല്‍ ലേ ലഡാക്കിലെ ഒരു കൂടാരത്തില്‍ താമസിക്കുന്നത് വരെ … ഞങ്ങളുടെ മുഖത്ത് പുഞ്ചിരിയോടെയും ഹൃദയത്തില്‍ സ്നേഹത്തോടെയുമാണ് ഞങ്ങള്‍ എല്ലാം ചെയ്തത്. ഞാന്‍ നിന്നെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് കാരണങ്ങളില്‍ ചിലത് ഇവയാണ് … എന്റെ പുഞ്ചിരിയുടെ പിന്നിലെ കാരണം നിങ്ങളാണ്, ഒപ്പം ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര വളരെ സന്തോഷകരവും പൂര്‍ത്തീകരിക്കപ്പെട്ടതും നിങ്ങളാണ്. ഇന്നും, എന്നെന്നേക്കുമായി, എന്നെ എന്റെ ആത്മാവിന്റെ ഇണയായും ജീവിത പങ്കാളിയായും ഞാന്‍ ഭാഗ്യവാനാണ് …
ജന്മദിനാശംസകള് … എല്ലായ്പ്പോഴും നിങ്ങളെ സ്നേഹിക്കുന്നു. അനില്‍ കപൂര്‍ കുറിച്ചു.
മെഴ്സിഡസ് ബെന്‍സ് കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച ജി.എല്‍.എസ്. മോഡലാണ് അനില്‍ കപൂര്‍ ഭാര്യക്കായി സ്വന്തമാക്കിയത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ വാഹനങ്ങള്‍ക്ക് 1.04 കോടി രൂപയാണ് എക്സ്ഷോറൂം വില.
ഫൈവ് സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, മൂന്ന് നിരയിലും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന സീറ്റുകള്‍, അടുത്തുള്ള കോവിഡ് സെന്റര്‍ മാര്‍ക്ക് ചെയ്തിട്ടുള്ളതും ജിയോ ഫെന്‍സിങ്ങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതുമായ MBUX സോഫ്റ്റ്വെയറില് അധിഷ്ഠിതമായി ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിനെ ആഡംബരമാക്കുന്നു.
3.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് ഈ എസ്.യു.വിക്ക് കരുത്തേകുന്നത്. 2925 സി.സി. ആറ് സിലിണ്ടര്‍ ഡീസല്‍ എന്ജിന് 330 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് ലിറ്റര്‍ പെട്രോള്‍ എന്ജിന് 367 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമേകും. പെട്രോള്‍ എന്ജിന് മോഡലില്‍ 22 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്.