IndiaNEWS

ബംഗാള്‍ തെരഞ്ഞെടുപ്പ്; പോളിങ്ങിന് മുൻപ് ബസ് കത്തിച്ചു, കനത്ത സുരക്ഷ

ബംഗാള്‍ തെരഞ്ഞെടുപ്പിനിടെ പോളിങ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് കത്തിച്ചു. മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ജംഗള്‍മഹല്‍ മേഖലയിലെ തുള്‍സിഡി ഗ്രാമത്തിലാണ് അക്രമം നടന്നത്. അതിനാല്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ബസ് ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണ്.

ആദ്യഘട്ട പോളിങ് തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് അക്രമം നടന്നത്.സമീപത്തെ വനത്തില്‍നിന്ന് ഇറങ്ങിവന്ന ഏതാനും പേര്‍ ബസ് തടഞ്ഞുനിര്‍ത്തി കത്തിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബംഗാളിലെ ആദിവാസി മേഖല ഉള്‍പ്പെടുന്ന അഞ്ചു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 73 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക.10,288 ബൂത്തുകളിലേയ്ക്കായി 684 കമ്പനി കേന്ദ്ര സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker