IndiaNEWS

24 മണിക്കൂറിനിടെ 62,258 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,19,08,910 ആയി. 24 മണിക്കൂറിനിടെ 291 പേരാണ് രോഗംമൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1,61,240 ആയി.

ഒറ്റദിവസത്തിനിടെ 30,386 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ 1,12,95,023 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 4,52,647 സജീവകേസുകളാണ് രാജ്യത്തുളളത്.
5,81,09,773 പേരാണ് ഇതിനോടകം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker