
കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇന്ന് കേരളത്തിൽ.
ദേശിയ നേതാക്കളെ ഇറക്കി പ്രചാരണം ശക്തമാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
രാജ്നാഥ് സിംഗ് ഇന്ന് രാവിലെ 9 മണിക്ക് വർക്കല മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിക്കായി റോഡ് ഷോ നടത്തും. തുടർന്ന് ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി, ഇരിഞ്ഞാലക്കുട, എറണാകുളം മണ്ഡലങ്ങളിലും പര്യടന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
ജെ.പി.നദ്ദ ഇന്ന് ധർമ്മടം, നാട്ടിക, തൊടുപുഴ, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ റോഡ് ഷോയിൽ പങ്കെടുക്കും.